• കളമശേരി മണ്ഡല വികസനത്തിന് തുക വകയിരുത്തി
കളമശേരി: കളമശേരി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കായി സംസ്ഥാന ബഡ്ജറ്റിൽ തുക വക ഇരുത്തിയതായി ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു.
• വള്ളത്തോൾ ജംഗ്ഷൻ മുതൽ കങ്ങരപ്പടി വരെ റോഡ് വീതി കൂട്ടാൻ 10 കോടി രൂപ
• കൊങ്ങോർപ്പിള്ളി റോഡ് നവീകരണത്തിന് 3 കോടി
• മറ്റ് റോഡുകൾ: • ഇടപ്പള്ളി - മൂവാറ്റുപുഴ • മില്ലുപടി -കക്കുന്നി മസ്ജിദ് • എച്ച്.എം.ടി - റോക്ക് വെൽ • കടുങ്ങല്ലൂർ - കൊങ്ങോർപ്പിള്ളി • കോട്ടപ്പുറം- കൂനമ്മാവ് • കളമശേരി - ഫാക്ട് • തൃക്കാക്കര അമ്പലം - സെന്റ് ജോസഫ് • കങ്ങരപ്പടി - കളമശേരി
• പുറപ്പിള്ളിക്കാവ് പാലത്തിന് സംരക്ഷണഭിത്തി നിർമ്മാണം 20 ലക്ഷം
• ഏലൂക്കര പമ്പ് ഹൗസിലെ പൈപ്പുകൾ മാറ്റാൻ 5 കോടി
• കുന്നുകര നോർത്ത് അടുവാശേരി കണ്ടപ്പാടം ലിഫ്റ്റ് ഇറിഗേഷൻ സ്കീം 40 ലക്ഷം
• മുപ്പത്തടം ജലവിതരണ ട്രീറ്റ്മെൻ്റ് പ്ലാന്റ് മുതൽ ആലങ്ങാട് എഴുവച്ചിറ വരെ പൈപ്പ് മാറ്റാൻ 4.75 കോടി