കൊച്ചി:സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ എ,ബി,സി,ഗ്രേഡ് നേടിയ നൂറ് സർക്കാർ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ.റെനീഷ്,ഷീബ ലാൽ, സുനിൽ ഡിക്സൺ,സനിൽമോൻ ജെ, പ്രിയ പ്രശാന്ത്, ജെ.ശ്രീജിത്ത്, ടി.കെ.അഷ്‌റഫ് എന്നിവർ സംസാരിച്ചു.