ചെറായി: ഗൗരീശ്വരക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ധർമ്മമീമാംസാ പരിഷത്ത് സംഘടിപ്പിച്ചു. വി.വി. സഭാ പ്രസിഡന്റ് ഭാഗ്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പ്രതാപൻ ക്ലാസ് നയിച്ചു. സഭാ സെക്രട്ടറി മുരുകാനന്ദൻ, വനിതാസമാജം സെക്രട്ടറി ഗിരിജരാജൻ, ജി.ഡി.പി.എസ് പ്രസിഡന്റ് സുധ പവിത്രൻ, ദേവസ്വം മാനേജർ ഗോപി എന്നിവർ പ്രസംഗിച്ചു.