bjp
ബി.ജെ.പി പടിഞ്ഞാറെ കടുങ്ങല്ലൂർ 73 -ാം ബൂത്ത് കമ്മിറ്റി കടുങ്ങല്ലൂർ കൈനിക്കുളം വീട്ടിൽ സുപ്രന് പശുക്കിടാവിനെ കൈമാറുന്നു

ആലുവ: ഇടിമിന്നലേറ്റ് പശുക്കൾ ചത്തതിനെ തുടർന്ന് ദുരിതത്തിലായ ക്ഷീര കർഷകന് റിപ്പബ്ലിക്ക് ദിനത്തിൽ ഗോദാനം നടത്തി ബി.ജെ.പി പ്രവർത്തകർ . ബി.ജെ.പി പടിഞ്ഞാറെ കടുങ്ങല്ലൂർ 73 -ാം ബൂത്ത് കമ്മിറ്റിയാണ് കൈനിക്കുളം വീട്ടിൽ സുപ്രന് പശുക്കിടാവിനെ നൽകിയത്.
പാൽ വിതരണം ഉപജീവനമായ സുപ്രന്റെ രണ്ടു കറവപശുക്കൾ കഴിഞ്ഞ 16ന് രാത്രിയിലുണ്ടായ ഇടിമിന്നലേറ്റാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിരുന്ന മൂന്ന് പശുക്കളിൽ രണ്ടെണ്ണത്തിനാണ് ഇടിമിന്നലേറ്റത്. സുപ്രന്റെ ജീവിത മാർഗമാണ് ഇതോടെ ഇല്ലാതായത്. ഇൻഷ്വറൻസില്ലാത്തതിന്റെ വിഷമത്തിലായ സുപ്രന് ആശ്വസമായാണ് ബി.ജെ.പി പശുക്കിടാവിനെ നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഉദയകുമാർ, ആർ. സുനിൽകുമാർ, ബൂത്ത് പ്രസിഡന്റ് സി.പി. സുധീഷ്, ജനറൽ സെക്രട്ടറി പ്രേമജൻ, നന്ദകുമാർ, കലാധരൻ, ലിജു, സുമേഷ്, ഷിജു, രാജീവ് എന്നിവർ സംബന്ധിച്ചു.