ആലുവ: കേരള മഹിളാ സംഘം ആലുവ മണ്ഡലം കൺവെൻഷൻ ദേശീയ വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീകുമാരി മെമ്പർഷിപ് വിതരണോദ്ഘാടനം നിർവഹിച്ചു. ഓമന ഹരി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, ജില്ലാ കമ്മിറ്റി അംഗം ടി.എൻ. സോമൻ, പി.വി. പ്രേമാനന്ദൻ, ജോബി മാത്യു, റൈജ അമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഓമന ഹരി (പ്രസിഡന്റ്), സൗമ്യ, അഡ്വ. റൈജ അമീർ (വൈസ് പ്രസിഡന്റുമാർ), ഷംല നിസാം (സെക്രട്ടറി) , നജ്മ, രഞ്ജന (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.