മൂവാറ്റുപുഴ: കോതമംഗലം , മൂവാറ്റുപുഴ, എൻ. പറവൂർ, കണയന്നൂർ, കുന്നത്തുനാട്, ആലുവ എന്നീ എൻ.എസ്.എസ് താലൂക്ക് യൂണിയനുകളിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ജില്ലാ തല റിവ്യൂ മീറ്റിംഗ് മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓഫീസിൽ നടന്നു. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി വി.വി.ശശീധരൻ നായർ , ധനലക്ഷ്മി ബാങ്ക് റീജണൽഹെഡ് രാജീവ്, മൈക്രോ ഫിനാൻസ് ഓഫീസർ രാജേഷ് അലസ്, മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ ജയപ്രസാദ് എന്നിവർ ക്ലാസെടുത്തു. വിവിധ താലൂക്ക് സെക്രട്ടറിമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ , യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.