11

തൃക്കാക്കര : ലക്ഷം കർഷക സമിതി അംഗങ്ങളുടെ പേൻഷൻ വർദ്ധിപ്പിച്ചു നൽകുക,യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലക്ഷം കർഷക സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി.സമരം പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലക്ഷം കർഷക സമിതി സംസ്ഥാന പ്രസിഡന്റെ കെ .പി ബൈജു അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, നേതാക്കളായ സജീവ് വാസുദേവൻ,വി.പി ഷിബു,കെ .വി ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.