petrol
f

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നലെ സർ‌വ്വകാല റെക്കാഡിലെത്തി. ന്യൂഡൽഹിയിൽ വില 25 പൈസ വീതം വർദ്ധിച്ച് പെട്രോൾ വില 85.70 രൂപയും ഡീസൽ വില 75.88 രൂപയുമായി. മുംബായിൽ പെട്രോളിന് 92.28 രൂപയും ഡീസലിന് 82.66 രൂപയുമാണ്.

കേരളത്തിൽ പെട്രോൾ വില 2018ൽ കുറിച്ച 87.75 രൂപയെന്ന റെക്കാഡ് തിരുത്താൻ ഇനി വേണ്ടത് രണ്ടു പൈസയുടെ വർദ്ധന മാത്രം. ഇന്നലെ 25 പൈസ വർദ്ധിച്ച് വില 87.73 രൂപയായി (തിരുവനന്തപുരം). ഡീസൽ വില നിലവിൽ റെക്കാഡ് ഉയരത്തിലാണുള്ളത്. ഇന്നലെ വില 27 പൈസ വർദ്ധിച്ച് 81.79 രൂപയിലെത്തി.

ഇന്ധനവില രാജ്യത്ത് ചില നഗരങ്ങളിൽ 100 രൂപയോട് അടുക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രഎക്‌സ്‌സൈസ് നികുതിയിൽ നേരിയ കുറവ് വരുത്താൻ സാദ്ധ്യതയുണ്ട്.