വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിലും പള്ളി പരിസരത്തും കടൽക്ഷോഭത്തിൽ വഞ്ചികൾ തകർന്നു. വഞ്ചികളിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികളെ മറ്റുള്ളവർ രക്ഷപ്പെടുത്തി.
ഈ ചൊവാഴ്ചയുണ്ടായ കടൽ ക്ഷോഭത്തെ തുടർന്ന് തീരദേശ റോഡ് മുഴുവൻ മണ്ണ് മൂടി ഗതാഗത യോഗ്യമല്ലാതായി. തകർന്നു കിടക്കുന്ന പുലിമുട്ടുകളുടെ പുനർ നിർമ്മാണവും പള്ളി പരിസരത്ത് പുതിയൊരു പുലിമുട്ടിന്റെ നിർമ്മാണവും കടൽ ഭിത്തിയുടെ ബലപ്പെടുത്തലും കൊണ്ട് മാത്രമേ കടൽക്ഷോഭത്തെ പ്രതിരോധിക്കാനാവൂ. പള്ളി ഭാഗത്ത് തകർന്നു കിടക്കുന്ന കടൽ ഭിത്തി പുനർ നിർമ്മിക്കുന്നത്തിനുള്ള നടപടി എസ് ശർമ്മ എം.എൽ.എ കൈകൊണ്ടിട്ടുണ്ട്. ഒരാഴ്ചക്കകം ഈ പദ്ധതി പൂർത്തികരിക്കുമെന്ന് കോൺട്രാകട്ര് ഉറപ്പ് നൽകി.നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ് , വാർഡ് മെമ്പർ സി സി സിജി എന്നിവർ കടൽക്ഷോഭ പ്രദേശങ്ങൾ സന്ദർശിച്ചു.