വൈപ്പിൻ: കർഷകസംഘം എടവനക്കാട് വില്ലേജ് കമ്മിറ്റിയുടെയും സംയുക്ത സമര സമിതിയുടെയും നേതൃത്വത്തിൽ ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്ക് ദിനത്തിൽ പരേഡ് നടത്തി. ചാത്തങ്ങാട് നിന്നാരംഭിച്ച പരേഡ് അണിയൽ ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ എ പി പ്രിനിൽ, കെ എ സാജിത്ത്, പി ആർ രാധാകൃഷ്ണൻ, പി വി സിനിലാൽ, എം ജെ ഫിറോസ് എന്നിവർ പ്രസംഗിച്ചു.