കളമശേരി: എസ്. എൻ. ഡി . പി യോഗം 987 നമ്പർ സൗത്ത് കളമശേരി ശാഖയുടെ വാർഷിക പൊതുയോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉത്ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത ശാഖയിലെ ബബിത സുമേഷ്, ശ്രുതി വേണുഗോപാൽ, കൃഷ്ണപ്രിയ സുരേഷ് എന്നിവരെ അനുമോദിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽകുമാർ, ശാഖാ പ്രസിഡന്റ് ടി.കെ.തങ്കപ്പൻ, സെക്രട്ടറി കെ.വി.സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ബീന സുന്ദരൻ, നിധിൻ കൃഷ്ണൻ, ശ്യാമള കാർത്തികേയൻ, മേഘ അനിൽ, സിന്ധു വേണുഗോപാൽ, ലത സുനിൽ എന്നിവർ സംസാരിച്ചു.
സൗത്ത് കളമശേരി ശാഖാ ഭാരവാഹികൾ
കളമശേരി: എസ്. എൻ. ഡി . പി യോഗം 987 നമ്പർ സൗത്ത് കളമശേരി ശാഖയുടെ പുതിയ ഭാരവാഹികളായി ടി.കെ.തങ്കപ്പൻ (പ്രസിഡന്റ്), ബീന സുന്ദരൻ (വൈസ് പ്രസിഡന്റ്), കെ.വി.സുനിൽകുമാർ (സെക്രട്ടറി), കെ.വാസുദേവൻ (യൂണിയൻ കമ്മിറ്റി), വി.എൻ.ദാനവൻ, വൽസലൻ മൂലേപ്പാടം, എ.ജി.ജോഷി, വി.എൻ.സുമേഷ്, സരള പവിത്രൻ, പ്രദീപ് ചേനക്കാല, അഡ്വ.രാധാകൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ), സരസ്വതി തങ്കപ്പൻ, വി.പി. ബാബു, ബബിത സുമേഷ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.