മൂവാറ്റുപുഴ: മേക്കടമ്പിൽ പ്രവർത്തിക്കുന്ന കോസ്മോ ടോൺ കണ്ടക്ടേഴ്സ് കമ്പനി ശാന്തി തീരം പദ്ധതിയിൽപ്പെടുത്തി നിർദ്ധന കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചു നൽകി. വാളകം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂന്നു മക്കളോടൊത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചു വന്നിരുന്ന ഷിജി മത്തായിക്കാണ് വീട് നിർമ്മിച്ച് നൽകിയത്. എല്ലാ പണികളും പൂർത്തിയാക്കിയ അഞ്ഞൂറ് സ്ക്വയർ ഫീറ്റുള്ള വീടാണ് ഷിജിക്ക് കമ്പനി നിർമ്മിച്ചത്. തയ്യൽ ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മൂന്നുകുട്ടികളേയും ഷിജി വളർത്തുന്നത്.കോസ്മോടോൺ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ അദ്ധ്യക്ഷത വഹിച്ചു. കോസ്മോടോൺ കണ്ടക്ടഡ് സ്ഥാപക എം.ഡി വി.പി.ആർ. കർത്താ ശാന്തി ഭവനത്തിന്റെ താക്കോൽ ഷിജി മത്തായിക്ക് കൈമാറി. പഞ്ചായത്ത് മെമ്പർമാരായ ദിഷാ ബേസിൽ, ബിനോ.കെ.. ചെറിയാൻ, കോസ്മോടോൺ എം.ഡി. പ്രശാന്ത് ആർ. കർത്താ, ഡയറക്ടർമാരായ സാജൻ, ഉണ്ണികൃഷ്ണൻ, വിജു പ്രദീപ്, ഹാരീസ് എന്നിവർ സംസാരിച്ചു.