snims-chalakka-
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ കൊവിഡ് 19 വാക്സിൻ കേന്ദ്രം കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ കൊവിഡ് 19 വാക്സിൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എലിത്ത്, ഗുരുദേവ ചാരിറ്രബിൾ ട്രസ്റ്റ് കമ്മിറ്റിഅംഗങ്ങളായ‌ ഡോ. സേതു, ഡോ. രാജൻ ബാബു, മെ‌‌ഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത, സൂപ്രണ്ട് ഡോ. കുമാരി ഇന്ദിര, അജികുമാർ എന്നിവർ സംസാരിച്ചു. ഗുരുദേവ ട്രസ്റ്റ് പ്രസിഡന്റ് മുരളീധരപ്പണിക്കർ, സെക്രട്ടറി എ.പി. സദാനന്ദൻ, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ താജ് കല്ലറ എന്നിവർ ഓൺലൈനിലൂടെ പരാപാടിയിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. തുടർന്ന് രജിസ്റ്റർ ചെയ്ത പൊതുജനങ്ങൾക്ക് വാക്സിൻ നൽകും.