klm
എ.ഐ.വൈ.എഫ് ജില്ലാ ജാഥ സംസ്ഥാന പ്രസിഡന്റ് ആർ സജി ലാൽ ഉദ്ഘാടനം ചെയ്യുന്നു.ൃ

കോതമംഗലം: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം ക്യാമ്പെയിന്റെ പ്രചരണാർത്ഥം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ അരുൺ, ക്യാപ്ടൻ കെ ആർ റെനീഷ്‌, ഡയറക്ടർ പി.കെ.രാജേഷ്, കെ എസ് ജയദീപ്, സിജി ബാബു, എം ആർ ഹരികൃഷ്ണൻ, എ.എസ് അഭിജിത്ത് എന്നിവർ ജാഥാ അംഗങ്ങളുമായിട്ടുള്ള ജില്ലാ ജാഥ നെല്ലിമറ്റത്ത് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ ജി ലാൽ ഉദ്ഘാടനം ചെയ്തു.സംഘ പരിവാർ ഫാസിസ്റ്റ് ശക്തികളേയും വർഗ്ഗീയ പ്രസ്ഥാനങ്ങളേയും ശക്തിയാർജിക്കാൻ അനുവദിക്കാത്ത മണ്ണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം മാത്രമാണെന്നും അതുകൊണ്ട് തന്നെയാണ് കേരള ജനത ഇടതു പക്ഷത്തിനൊപ്പം നിലകൊള്ളുന്നതെന്നും ആർ.സജിലാൽ പറഞ്ഞു. എൻ .എം അലിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.രാജേഷ്, എസ്.വിഷ്ണു ,റ്റി.എ.റിയാസ്, എൻ.എച്ച് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.