പറവൂർ: ചിറ്റാറ്റകര കളരിക്കൽ ബാലഭദ്രേശ്വരി ദേവി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് ശിലാന്യാസം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി പി.ബി. ഹരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.എ. ജോഷി, വൈസ് പ്രസിഡന്റ് പി.എം. സുദർശനൻ, സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ, പി.എസ്. ഷാൽകുമാർ, എ.ഡി. അനിൽകുമാർ, രമാ സന്തോഷ്, എ.യു. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.