പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പതാക ഉയർത്തി. വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, സി.ഡി.എസ്, ഐ.സി.ഡി.എസ് അംഗങ്ങൾ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിൽ ഹാളിൽ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. കച്ചേരി മൈതാനത്ത് നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി മുരളി ഗോപാൽ പണ്ടാലേ പതാക ഉയർത്തി റിപ്പബ്ലിക് ദിനസന്ദേശം നൽകി. വി.ഡി. സതീശൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, മുൻ എം.പി കെ.പി. ധനപാലൻ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.