ആലുവ: പുതുതായി നിർമ്മിച്ച ആലുവ പൊലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. പ്രത്യേക ചടങ്ങ് പൊലീസ് സ്‌റ്റേഷനിൽ സംഘടിപ്പിക്കും. സംസ്ഥാന സർക്കാർ 2.52 കോടി രൂപ ചെലവിട്ടാണ് 9,850 ചതുരശ്ര അടിയിൻ ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക രീതിയിൽ മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ പണി രണ്ട് വർഷത്തിനുള്ളിലാണ് പൂർത്തീകരിച്ചത്.