പറവൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാല്യത്തുരുത്ത് വെളിയത്ത്പറമ്പിൽ ശങ്കരന്റെ മകൻ ലക്ഷ്മണൻ (85) നിര്യാതനായി. ജനുവരി 19 ന് വാവക്കാട് ശാസ്താംപാടം അമ്പലത്തിന് സമീപം വച്ചായിരുന്നു അപകടം. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : അമ്മു. മക്കൾ : ഷൈന, ഷീല, മണിക്കുട്ടൻ. മരുമക്കൾ : രാജൻ, പരേതനായ സജീവ്, സിജ.