തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളി പരിശുദ്ധ കന്യകാ മാതാവിന്റെ ശുദ്ധീകരണ ദർശന തിരുനാൾ ഇന്ന് തുടക്കമാകും. രാവിലെ 5.30 നും 6.30നും വിശുദ്ധ കുർബാനയോടെയാണ് ആരംഭം. വൈകിട്ട് 5.30ന് വികാരി ഫാ. തോമസ് പെരുമായൻ തിരുനാൾ കൊടി ഉയർത്തും. നാളെ രാവിലെ 5.30നും 6.30നും കുർബാന വൈകിട്ട് 5.30ന് ഫാ. ആന്റണി മഴുവഞ്ചേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് നടക്കും. 31ന് രാവിലെ പതിവ് പോലെ വിശുദ്ധ കുർബാന 7 ന് തോപ്പിൽ പള്ളിയിൽ വിശുദ്ധ കുർബാന, വൈകിട്ട് ഫാ. ജൈയിൽസ് വെളിയനയുടെ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്ച. ഫെബ്രുവരി 3ന് ആഘോഷമായ പാട്ടുകുർബാന, പള്ളിചുറ്റി പ്രദക്ഷിണം, പ്രസംഗം.