കൊച്ചി: എറണാകുളം ജില്ലയെ സമ്പൂർണ സാക്ഷരതയിലേയ്ക്ക് നയിച്ച മുൻ ജില്ലാ കളക്ടർ കെ.ആർ. രാജന്റെ ഒമ്പതാം ചരമവാർഷികദിനമായ 30ന് ചതയോപഹാരം ഗുരുദേവ ട്രസ്റ്റും എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയുടെയും ആഭിമുഖ്യത്തിൽ അനുസ്‌മരണം സംഘടിപ്പിക്കും. കലൂർ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് മുൻ ജില്ലാ കളക്ടറും ഒൗഷധി ചെയർമാനുമായ കെ.ആർ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. എ.സി.എസ് സ്കൂൾ മാനേജരും ശാഖാ പ്രസിഡന്റുമായ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിക്കും. സ്പെഷ്യലിസ്റ്റ്സ് ആശുപത്രി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ വിശിഷ്ഠാതിഥിയാകും. ഡപ്യൂട്ടി കളക്ടർ ടി.പി. സിനുലാൽ കെ.ആർ. രാജനെ അനുസ്‌മരിക്കും. വി.എസ്. ശശിധരൻ, ടി.പി. ശ്യാമളാദേവി, എ.എസ്. ദിനേശൻ, എം.എൻ. മോഹനൻ, അഡ്വ. രമിത വി.ആർ. പി.എം. മനീഷ്, വി.എസ്. സുരേഷ്, കെ.കെ. പീതാംബരൻ, ഐ.ആർ. തമ്പി എന്നിവർ പ്രസംഗിക്കും.