കൊച്ചി: ഫിറ്റ് ഇന്ത്യ വിദ്യാലയവാരത്തിന്റെ രണ്ടാംപാദത്തിന്റെ സമാപനത്തിന്റെ ഭാഗമായി കൊച്ചി നേവൽ ബേസിലെ കേന്ദ്രിയ വിദ്യാലയം രണ്ടിലെ വിദ്യാർത്ഥികൾ കായിക പ്രദർശന പരിപാടി സംഘടിപ്പിച്ചു. സൂര്യനമസ്‌കാരം, ഫ്രീ ഹാൻഡ് വ്യായാമമുറകൾ, ഏറോബിക്‌സ്, നൃത്തം തുടങ്ങിയവ ഓൺലൈനായി നടന്ന പരിപാടിയിൽ ഇടംപിടിച്ചു.
കേന്ദ്ര യുവജനകാര്യ കായികമന്ത്രി കിരൺ റിജിജു ഓൺലൈനിൽ വിദ്യാർത്ഥികളുടെ പ്രകടനം വീക്ഷിച്ചു. കൊച്ചിയിലെ വാരാഘോഷങ്ങളിൽ നേരിട്ട് പങ്കെടുത്ത അനുഭവം തനിക്ക് ഉണ്ടായതായി അദ്ദേഹം അറിയിച്ചു.2020 ഡിസംബർ ഒന്നിന് തുടക്കം കുറിച്ച ഫിറ്റ് ഇന്ത്യ വിദ്യാലയ വാരാഘോഷങ്ങളുടെ രണ്ടാം പതിപ്പ് ജനുവരി 31 ന് സമാപിക്കും