• രണ്ടു പുതിയ പദ്ധതികളുടെ ഉദ്ഘാടനം 30 ന്
ഏലൂർ: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടി.സി.സിയിൽ രണ്ടു പുതിയ പദ്ധതികളുടെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ.പി.ജയരാജൻ 30ന് നിർവ്വഹിക്കും. 100 ടി.പി.ഡി കോസ്റ്റിക് കോൺസെൻട്രേഷൻ പ്ലാന്റ, 60 ടി.പി.ഡി.എച്ച്.സി.എൽ. സിന്തസിസ് യൂണിറ്റ് എന്നിവയാണ് 30 ന് 11.30ന് തുടക്കം കുറിക്കുന്നത്.
നഷ്ടത്തിൽ മുങ്ങി 2015-16 കാലയളവിൽ പൂട്ടലിന്റെ വക്കത്തെത്തി നിന്ന ടി.സി.സി 2016 മുതൽ 2020 വരെ 100 കോടി രൂപ സഞ്ചിത ലാഭത്തിലെത്തി. വിറ്റുവരവ് ജി.എസ്.ടി ഒഴികെ 922 കോടി രൂപ സർക്കാരിന് നൽകി. 90-ൽ അധികം പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഊർജ്ജ സംരക്ഷണ പദ്ധതികളായ പുതിയ കൂളിംഗ് ടവറും നൂതന ഡിജിറ്റൽ സംവിധാനവും സ്ഥാപിച്ചത് കമ്പനിക്ക് വലിയ നേട്ടമായി. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്രഷർ സ്റ്റീം ജനറേഷനോടുകൂടിയ യൂണിറ്റാണ് 60 ടി .പി .ഡി എച്ച്.സി.എൽ സിന്തസിസ് എന്നും കെ ഹരികുമാർ വ്യക്തമാക്കി. ഡയറക്ടർ ബോർഡ് അംഗം അഡ്വ. വി.സലിം , ജനറൽ മാനേജർ (ടെക്നിക്കൽ) പി.എം.അബ്ദുൾ നാസർ , ഡി .ജി. എം .ബിജി ഫിലിപ് , തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.