ആലുവ: കർഷക സമരത്തെ പിന്തുണച്ച് സി.ഐ.ടി.യു ആലുവ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമം സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.വി. സൂസൻ, സി.പി.എം ലോക്കൽ സെക്രട്ടറി പോൾ വർഗ്ഗീസ്, രാജീവ് സക്കരിയ, പി.ആർ. അശോക് കുമാർ എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, കർഷക സംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ സംഘടിപ്പിച്ച ട്രാക്ടർ റാലി സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.സലിം ഉദ്ഘാടനം ചെയ്തു. എ.പി. ഉദയകുമാർ, പി. മോഹനൻ എന്നിവർ സംസാരിച്ചു.