അങ്കമാലി: തുറവൂർ ഇന്ദിരാഗാന്ധി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥയും, പ്രതിഷേധ ധർണ സമരവും നടത്തി.തുറവൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച വാഹനജാഥ മുൻ എം.എൽ.എ പി.ജെ ജോയി ഫ്ലാഗ് ഒഫ് ചെയ്തു. അങ്കമാലി റിലയൻസ് പെട്രോൾ പമ്പിന് മുൻപിൽ നടന്ന പ്രതിഷേധ സമരം റോജി എം ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് സി.ഒ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഭാരതത്തിലെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കുക, കർഷക സമരം എത്രയും വേഗം ഒത്തു തീർപ്പാക്കുക,അടിക്കടി ഇന്ധനവില വർധിപ്പിച്ചുകൊണ്ട് നടത്തുന്ന കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.രക്ഷാധികാരികളായ എം.പി മാർട്ടിൻ, വി.വി വിശ്വനാഥൻ,ഫാ.ജോസ് ഒഴലക്കാട്ട്,ഫാ.രാജൻ പുന്നയ്ക്കൽ,തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്,കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ എന്നിവർ പ്രസംഗിച്ചു.