അങ്കമാലി: മലയാള ഐക്യവേദിയുടേയും വിദ്യാർത്ഥി മലയാളവേദിയുടേയും എറണാകുളം ജില്ലാ സംയുക്ത സമ്മേളനം നടന്നു. മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം. ഭരതൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് മൂക്കന്നൂർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.വി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ഡോ.വി.പി. മാർക്കോസ്, വിദ്യാർത്ഥി മലയാള വേദി സംസ്ഥാന പ്രസിഡന്റ് രൂപിമ. എസ്. കൺവീനർ കെ.കെ. സുരേഷ്,അനവർ അലി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ.സുരേഷ് മൂക്കന്നൂർ (പ്രസിഡന്റ്), സജീവ് അരീയ്ക്കൽ (വൈസ് പ്രസിഡന്റ്), പി.വി. രമേശൻ (സെക്രട്ടറി), ജോംജി ജോസ് (ജോ.സെക്രട്ടറി), കെ.കെ. സുരേഷ് (കൺവീനർ), ബ്രൂസിലി കുരുവിള (ജോഃകൺവീനർ), രാധാമുരളീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.വിദ്യാർത്ഥിമലയാളവേദി, മിഷേൻ മരിയ ജോൺസൺ (ചെയർപേഴ്‌സൺ) അൻവർ അലി എൻ (സെക്രട്ടറി) അഭിജിത്ത് ബി (കൺവീനർ), ആതിര സി.വി (ട്രഷറർ) എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.