തൃപ്പൂണിത്തുറ : ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറി
പി.എസ് രാജനെതിരെ ജീവനക്കാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. ഏകാധിപത്യ രീതിയിലുള്ള പ്രവർത്തനവും അപമര്യാദയായുള്ള പെരുമാറ്റവും കാരണംജീവനക്കാർ വളരെ ബുദ്ധിമുട്ടിലാണെന്ന് ഏഴ് ജീവനക്കാർ ചേർന്ന് നൽകിയ പരാതിയിൽ പറയുന്നു.

നേരത്തേ ചില പഞ്ചായത്തംഗങ്ങളും സെക്രട്ടറിക്കെതിരെ നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്.മികച്ച സെക്രട്ടറിക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള താൻ കൃത്യവിലോപമോ അപമര്യാദയോ കാട്ടി​യി​ട്ടി​ല്ലെന്ന് സെക്രട്ടറി​ പി.എസ് രാജൻ പറഞ്ഞു.

ഭരണസമിതിക്ക് ആക്ഷേപമില്ല

വനിതാ ജീവനക്കാർ പരാതി നൽകിയതായി അറിയില്ല. ഈ ഭരണസമിതിക്ക് സെക്രട്ടറിയെ കുറിച്ച് ആക്ഷേപം ഇല്ല.

സജിത മുരളി, പ്രസിഡന്റ്,

ഉദയംപേരൂർ പഞ്ചായത്ത്

റിപ്പോർട്ട് ഉടനെ നൽകും

പരാതി​കളെക്കുറി​ച്ച് അന്വേഷി​ച്ചു. റിപ്പോർട്ട് സർക്കാരിന് ഉടനെ സമർപ്പിക്കും. സെക്രട്ടറി കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്..


പഞ്ചായത്ത് ഉപഡയറകടർ

എറണാകുളം