n
വേങ്ങൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷനിലൂടെ സംസ്ഥാനത്തൊട്ടാകെ നിർമ്മിച്ച രണ്ടര ലക്ഷം വീടുകളുടെ നിർമ്മാണ പൂർത്തികരണ പ്രഖ്യാപനത്തിന്റെയും തദ്ദേശ ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഭാഗമായാണ് വേങ്ങൂർ പഞ്ചായത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചത്. സംഗമത്തിൽ മുൻ എം.എൽ.എ സാജുപോൾ വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.

വേങ്ങൂർ പഞ്ചായത്തിലെ നിർമ്മാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ 165 ലൈഫ് വീടുകളിലെ കുടുംബങ്ങളാണ് സംഗമത്തിൽ ഒത്തുചേർന്നത്. 111 ലൈഫ് വീടുകളാണ് വേങ്ങൂർ പഞ്ചായത്തിൽ പൂർത്തിയായിട്ടുള്ളത്. 45 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.