മൂവാറ്റുപുഴ:ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തീവ്രയജ്ഞ പരിപാടിക്ക് മൂവാറ്റുപുഴ നഗരസഭയിൽ 31ന് തുടക്കം കുറിക്കും.അഞ്ച് വയസുവരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഓരോ അധിക ഡോസ് പോളിയോ വാക്‌സിൻ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വിതരണം ചെയ്യും. മൂവാറ്റുപുഴ ജനറൽ ആശുപത്രി, പേട്ട അങ്കണവാടി, കുഴിമറ്റം അങ്കണവാടി, പണ്ടിരിമല അങ്കണവാടി, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, എസ്.എൻ.ഡി.പി.സ്‌കൂൾ, മുറിക്കല്ല്, കിഴക്കേകര ഗവ:സ്‌കൂൾ അങ്കണവാടികൾ, എൻ.ജി.ഒ.ക്വാർട്ടേഴ്‌സ്, നിർമ്മല മെഡിക്കൽ സെന്റർ, രണ്ടാർ, ഫ്രഷ് കോള, കാവുംകര, മണിയംകുളം, ടൗൺ യു.പി.സ്‌കൂൾ, ശാന്തി നഗർ, ഉറവക്കുഴി, തർബിയത്ത് നഗർ, തൃക്ക, നിരപ്പ് അംഗൻവാടികൾ, നെടുംചാലിൽ ആശുപത്രി, സംഗമം ക്ലബ്, എം. സി. എസ്. ആശുപത്രി,പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുളിഞ്ചുവട്, വാഴപ്പിള്ളി മുനിസിപ്പൽ കോളനി, ജെ.ബി. സ്‌കൂൾ, കുര്യൻമല അങ്കണവാടികൾ എന്നിവിടങ്ങളിൽ തുള്ളി മരുന്ന് വിതരണം ഉണ്ടാകുമെന്ന് ചെയർമാൻ പി.പി.എൽദോസും, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയനും അറിയിച്ചു.