കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ എൻജിനീയറിംഗ് വിഭാഗത്തിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഓവർസിയർമാരെ നിയമിക്കുന്നു. സിവിൽ എൻജിനീയറിംഗ് ബിരുദമുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഫെബ്രുവരി 4 ന് രാവിലെ 11ന് പഞ്ചായത്തോഫീസിൽ വെച്ച് ഇന്റർവ്യൂ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, എസ്.എസ്.എൽ.സി, പ്ളസ് ടു, ബീ.ടെക് അധിക യോഗ്യതയുണ്ടെങ്കിൽ അതിന്റെയടക്കം സർട്ടിഫിക്കറ്റുകളാടെ അസ്സലും, പകർപ്പും കരുതണം. ഈ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.