മൂവാറ്റുപുഴ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മൂവാറ്റുപുഴയിൽ കലാകാരൻന്മാരുടെ ഐക്യദാർഢ്യ സമ്മേളനവും പ്രകടനവും നടന്നു. രാഷ്ട്രത്തിനും ഭരണഘടനയ്ക്കും , കർഷകർക്കും , വേണ്ടി തെരുവിൽ നിൽക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രമുഖ പരിസ്ഥിതി സാമൂഹ്യ സംഘടനയായ ഗ്രീൻ പീപ്പിളാണ് ഐക്യദാർഢ്യപരിപാടി സംഘടിപ്പിച്ചത്. പ്രമുഖ ഗാന്ധിയൻ ഡോ. എം പി മത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസീസ് കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചിത്രരചനാ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി എൽദോസ് നിർവഹിച്ചു. ചിത്രകാരൻമാരും സാംസ്കാരിക പ്രവർത്തകരും ഗായകരും ഗാന്ധിയരും ഒത്തുചേർന്ന സംഗമത്തിൽ പ്രമുഖ കാരിക്കേച്ചർ ആർട്ടിസ്റ്റുകളായ ഇബ്രാഹിം ബാദുഷ, ഹസ്സൻ , ഷാനവാസ് മുടിക്കൽ തുടങ്ങിയവർ പ്രേക്ഷകരുടെ ചിത്രങ്ങൾ വരച്ചു. ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗം മനോജ് നാരായണൻ, ഗോപി സംക്രമണം, എ കെ സലിം ,റ്റി എ കുമാരൻ ,സാജു മണ്ണത്തൂർ, ഐസക് നെല്ലാട്, ബിജി ഭാസ്കർ , ദാനിയേൽ മത്തായി, ബേസിൽ സാജു തുടങ്ങിയവ പ്രമുഖരുടെ ഐക്യദാർഢ്യ പെയിന്റിംഗുകളും ഉണ്ടായി. ജോബ് പൊറ്റാസ് അഡ്വ. ജലീൽ വാലിഎന്നിവർ കർഷക ഗാനങ്ങൾ ആലപിച്ചു.