മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലുടനീളം പഴവർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയവന ക്യഷി ഭവന്റെ നേത്യത്യത്തിൽ കർഷകർക്ക് നൽകുന്ന പഴവർഗ തൈകളുടെ വിതരണോദ്ഘടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട് നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. റമ്പൂട്ടാൻ - എൻ -18, മാംഗോസ്റ്റിൻ, മാവ് - ചക്കര, പ്ലാവ്- വിയറ്റ നാം ഏർലി ഗോൾഡ്, പേര- തായ്വാൻ പിങ്ക് എന്നി അഞ്ച് ഇനം പഴവർഗ്ഗ തൈകൾ വിതരണം ചെയ്തത്. ബഡ്ഡ് / ഗ്രാഫറ്റ് തൈകൾ എഴുപത്തി അഞ്ച് ശതമാനം സബ്സിഡി നിരക്കിലാണ് വിതരണം. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിഷ് പി.കെ, ഉഷ രാമകൃഷ്ണൻ, ജൂലിസുനിൽ, അന്ന കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, ജെയിംസ് കുട്ടി എൻ.ജോഷി, രമ്യ പി.ആർ, ജോസ് പൊട്ടം പുഴ, ഇക്കോ ഷോപ്പ് പ്രസിഡന്റ് സജീവ് വെട്ടിയാങ്കൽ, ക്യഷി ഓഫീസർ ബോസ് മത്തായി, ക്യഷി അസി.മാരായ സുഹറ റ്റി.എം, സീജ ഇ എസ് എന്നിവർ സംസാരിച്ചു.