തൃപ്പൂണി​ത്തുറ: നാഷണൽ എക്‌സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഉദയംപേരൂർ യൂണിറ്റി​ന്റെ റിപ്പബ്ലിക് ദിനം ആഘോഷത്തി​ൽ പ്രസിഡന്റ് സി.കെ.ദാമോദരൻ പതാകയുയർത്തി. സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി രഘുനാഥ്, ജില്ലാ സെക്രട്ടറി ദിവാകരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. സഹൃദയൻ, സുരേഷ് കുമാർ കെ.ആർ., ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സത്യാർത്ഥി കെ.കെ. സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് ശിവദാസ് വി.എൻ. നന്ദിയും പറഞ്ഞു.