കുറുപ്പംപടി: കൂവപ്പടി ബ്ലോക്കിലെ വി.ഇ.ഒമാർ ഡിജിറ്റലാകുന്നു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന വി.ഇ.ഒമാർക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബേസിൽ പോൾ നിർവഹിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വി. ഇ.ഒമാരുടെ കാര്യശേഷി വർധിപ്പിക്കുവാനും കൃത്യതയും വേഗതയുമുള്ള സേവന ലഭ്യത ഉറപ്പുവരുത്തുവാൻ ഇതിലൂടെ കഴിയും. കൂടാതെ ബ്ലോക്ക് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം എത്രയും വേഗം ജനങ്ങൾക്ക് ലഭ്യമാക്കുവാനുള്ള ബ്ലോക്ക് പഞ്ചയത്തിന്റെ ആദ്യ ചുടുവായ്‌പ്പാണി തെന്നു പ്രസിഡന്റ് ബേസിൽ പോൾ പറഞ്ഞു.