പറവൂർ: കർഷകർക്ക് ഐക്യദാർഢ്യവുമായി സി.ഐ.ടി.യു ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയിൻ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും തൊഴിലാളി കൂട്ടായ്മയും നടത്തി. ജില്ല വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. അംബ്രോസ്, പി.കെ. സുരേന്ദ്രൻ, പി.ആർ. പ്രസാദ്, സി.എ രാജീവ് എന്നിവർ സംസാരിച്ചു.