പറവൂർ: പാചകവാതക ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പാടത്ത് അടുപ്പുകൂട്ടി സമരം നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനിത തമ്പി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ലാലൻ, എം.ആർ. റീന, കാർത്യായനി സർവ്വൻ, നിതാ സ്റ്റാലിൻ, ലീന വിശ്വൻ, ഗീത സന്തോഷ് എന്നിവർ സംസാരിച്ചു.