കൊച്ചി: ആർ.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെ ജന്മശതാബ്ദി ആചരണം ആർ.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രകമ്മിറ്റി അംഗം വി. ശ്രീകുമാരൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജികുമാർ, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.കെ.എ. അസീസ്, അഡ്വ. ജെ. കൃഷ്ണകുമാർ, പി.ടി. സുരേഷ്ബാബു, കെ.ടി. വിമലൻ, എ.എസ്. ദേവപ്രസാദ്, ജയിസൺ പൂക്കുന്നേൽ, കെ.കെ. സാലിഹ് എന്നിവർ പ്രസംഗിച്ചു.