തൃക്കാക്കര: തൃക്കാക്കര തെക്കുംഭാഗം ശ്രീരാമവിലാസം 1663 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ തൈപ്പൂയ കാവടി ആഘോഷത്തിന്റെ ഭാഗമായി കാവടിഘോഷയാത്ര നടത്തി. തുതിയൂർ രാമകൃഷ്ണ നഗറിലെ കരയോഗത്തിൽ നിന്നും പാൽക്കാവടി വൈറ്റില സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഭിഷേകം ചെയ്തു.തുടർന്ന് ഭസ്മക്കാവടി കരയോഗത്തിന് നിന്ന് ആരംഭിച്ച് ലളിതമായ ചടങ്ങോടെ പാലച്ചുവട് ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ അഭിഷേകം ചെയ്തു.