പറവൂർ: വടക്കേക്കര പഞ്ചായത്തിന്റെ സ്വന്തം ഉത്പന്നമായ പൊന്നരി വിപണിയിലേക്ക്. ഗ്രാമത്തിലെ കർഷകർ കൃഷി ചെയ്ത നെല്ല് അരിയാക്കി കൃഷിഭവന്റെ സഹകരണത്തോടെ ‘വടക്കേക്കര പൊന്നരി’ എന്ന പേരിലാണ് വിപണിയിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ വിപണനോദ്ഘാടനം നിർവഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, മിനി വർഗീസ് മാണിയാറ, ബീനാ രത്നൻ, പി.ജെ. ജോബി, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, കൃഷി ഓഫിസർ എൻ.എസ്. നീതു തുടങ്ങിയവർ പങ്കെടുത്തു. ഉപ്പുവെള്ളത്താൽ ചുറ്റപ്പെടു കിടക്കുന്ന, നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിലെ ഇരുപത് വാർഡുകളിലും നെൽക്കൃഷി സജീവമാണ്.