പെരുമ്പാവൂർ: മണ്ണൂർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറി കഴുപ്പിള്ളിൽ വീട്ടിൽ ലക്ഷ്മണൻ (64) നിര്യാതനായി. ബൈക്കപകടത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മോളി ലക്ഷ്മണൻ (മണ്ണൂർ എസ്.എൻ.ഡി.പി. ശാഖായോഗം വൈസ് പ്രസിഡന്റ്), മക്കൾ: അമ്പാടി ലക്ഷ്മണൻ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എറണാകുളം), സംഗീത ബിജു (കോലഞ്ചേരി മെഡിക്കൽ മിഷൻ). മരുമക്കൾ: ബിജു, ആൽഗ അമ്പാടി. സംസ്‌കാരം ഇന്ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.