പറവൂർ: ചൂണ്ടാണിക്കാവ് പോഷ്ഷട്ട് ലേഴ്സിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 'ശുചിത്വം പാലിക്കൂ, രോഗങ്ങളെ അകറ്റൂ' എന്ന സന്ദേശവുമായി സൈക്കിൾ റാലി നടത്തി. പറവൂർ സബ് ഇൻസ്പെക്ടർ അരുൺ തോമസ് റാലി ഫ്ലാഗ് ഒഫ് ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, വാർഡ് കൗൺസിലർ ലിജി ലൈഗോഷ്. കവിതാ ഹബ് മാനേജർ വർഗ്ഗീസ്, റക്സിൻ ഹൗസ് മാനേജർ ദിലിപ് എന്നിവർ റാലിക്ക് സ്വീകരണം നൽകി. ക്ലബ് ഭാരവാഹികളായ സി.പി. ബിജു, ബി. മഹേഷ് കുമാർ, കെ.കെ. സുജീഷ്, പ്രശാന്ത് അംബുജാക്ഷൻ, ജോൺസൺ, ഷഖിൽ ജോൺ എന്നിവർ റാലിക്ക് നേതൃത്വം നൽകി.