കൊച്ചി: യുവസംരംഭകർക്കായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നടത്തുന്ന പരിശീലന പരിപാടി വിജയീഭവ:യുടെ 21-ാമത് ബാച്ച് ഫെബ്രുവരി 16, 23 മാർച്ച് 2, 9 തീയതികളിൽ നടക്കും. ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക ഉപദേഷ്ടാക്കളുമായ വർമ്മ ആൻഡ് വർമ്മ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

സംരംഭങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുളള മാർഗനിർദേശങ്ങൾ, ആസൂത്രണം, മാർക്കറ്റിംഗ്, നേതൃപാടവം, നിയമങ്ങൾ, സംരംഭകർക്കുവേണ്ട മൂല്യങ്ങൾ തുടങ്ങിയവയിലാണ് പരിശീലനം. 25 നും 45 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് kfccochin@gmail.com, 0484 2973955.