v-muraleedaran

നെടുമ്പാശേരി: ഇന്ധനവില കുറയ്‌ക്കാൻ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന നികുതിയാണ് ആദ്യം കുറയ്ക്കേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവിലയുടെ പകുതി സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. കേന്ദ്രത്തിന് ലഭിക്കുന്ന നികുതിപ്പണം വിവിധ ക്ഷേമപദ്ധതികൾക്കായി തിരിച്ച് സംസ്ഥാനങ്ങൾക്ക് തന്നെ നൽകുന്നുണ്ട്.

ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യമായത് സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരായതിനാലാണെന്ന് പ്രചരിപ്പിക്കുന്നവർ സൂര്യൻ കിഴക്കുദിക്കുന്നതും എൽ.ഡി.എഫ് സർക്കാരായതിനാലാണെന്ന് പറയുന്നവരാകുമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ബൈപാസ് ഉദ്ഘാടന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തത് സംബന്ധിച്ച് തനിക്കറിവില്ലെന്നും വി. മുരളീധരൻ പറഞ്ഞു.