അങ്കമാലി :പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി ,യു.എ ഖാദർ ,അനിൽ പനച്ചൂരാൻ അനുസ്മരണം സംഘടിപ്പിച്ചു.ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി റെജീഷ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.കെ മുരളി അദ്ധ്യക്ഷനായി. സുഗതകുമാരി അനുസ്മരണം ഗംഗ കെ.എം അവതരിപ്പിച്ചു. ദേവി നന്ദന അജീഷ് സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു.കെ.എ രമേശ് അനിൽ പനച്ചൂരാൻ അനുസ്മരണവും കെ.കെ മുരളി യു.എ ഖാദർ അനുസ്മരണവും നടത്തി.ജില്ലാ ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ മാസ്റ്റർ, കെ.വി അജീഷ്, കെ.പി അനീഷ് എ.വി ഷൈല ,മിഥുൻ ടി.എസ് , എം.എ സജീവ് പി.കെ അച്ചുതൻ തുടങ്ങിയവർ സംസാരിച്ചു.