chandrabose-51

പുത്തൻകുരിശ് : വരിക്കോലി - ചാലിക്കര റോഡിൽ ട്രെയിലർ ബൈക്കിലിടിച്ച് കൊച്ചി ബി. പി. സി. എൽ കരാർ തൊഴിലാളി മരിച്ചു. വരിക്കോലി നെടുങ്ങാട്ടിൽ ചന്ദ്രബോസാണ് (51) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. ഉടനെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്പിളി. മക്കൾ: ആദർശ്, ആഷിക്‌.