കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ 19ാം വാർഡിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

മേഖലയിലെ എല്ലാ കുടിവെള്ള സ്രോതസുകളും സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനും ഭക്ഷണ, കുടിവെള്ള ശുചിത്വത്തെക്കുറിച്ച് വിപുലമായ ബോധവത്കരണം നടത്തുന്നതിനും തീരുമാനിച്ചു.