പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശമംഗലം ക്ഷേത്രാങ്കണത്തിൽ വ്ളാത്താങ്കര ചീര കൃഷിയാരംഭിച്ചു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും സുന്ദരിയുമായ വ്ളാത്താങ്കര ചീര, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ മുരളി ചാറക്കാടിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. നടീൽ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ക്ഷേത്രം പ്രസിഡന്റ് അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു. വടക്കേക്കര കൃഷി ഓഫീസർ എൻ.എസ്. നീതു, ഗ്രാമപഞ്ചായത്തിലേയും കൃഷിഭവനിലേയും ജീവനക്കാർ കർഷകരും പങ്കെടുത്തു.