bike
ചെങ്ങമനാട് പുതുവാശ്ശേരി മടത്തിപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലെ ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കിയ നിലയിൽ

നെടുമ്പാശേരി: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറുകളും മോട്ടോർ പൈപ്പുകളും അർദ്ധരാത്രി കത്തിനശിച്ച നിലയിൽ കണ്ടെത്തി.മത്സ്യതൊഴിലാളികളായ ചെങ്ങമനാട് പുതുവാശ്ശേരി മടത്തിപ്പറമ്പിൽ ഉണ്ണികൃഷ്ണനും മകൻ ജിതിനും താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് സംഭവം. കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി ജിതിൻ ഒരാഴ്ചയായി മുകൾ നിലയിലായിരുന്നു താമസം. അന്ന് മുതൽ ഇരുവരുടെയും സ്‌കൂട്ടറുകൾ ഉപയോഗിച്ചിരുന്നില്ല.

മത്സ്യക്കച്ചവടത്തിനുപയോഗിക്കുന്ന സ്‌കൂട്ടറും സമീപത്തെ മതിലിനോട് ചേർന്നുള്ള തത്തയും കൂടും കത്തി നശിച്ചു.

തീപിടുത്തമുണ്ടാകുമ്പോൾ ജിതിന്റെ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളും താഴത്തെ മുറികളിൽ ഉറങ്ങുകയായിരുന്നു. ജനൽ ചില്ലിന് പുറത്ത്കൂടി തീ ആളിപ്പടരുന്നത് കണ്ടയുടൻ വീട്ടുകാരെയും സമീപവാസികളെയും അറിയിച്ചു. അപ്പോഴേക്കും സ്‌കൂട്ടറുകളും കിണറിന് മുകളിലുള്ള മോട്ടോറിന്റെ ഹോസും അനുബന്ധ വൈദ്യുതി കണക്ഷനും വലയും അഗ്നിക്കിരയായി.