youth-con
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി. ആന്റു, ഡി.സി.സി ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, പി.ബി. സുനീർ, ജില്ലാ ഭാരവാഹികളായ എം.എ. ഹാരിസ്, എ.എ. അബ്ദുൾ റഷീദ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, പി.എച്ച്. അസ്ലം, എ.എ. അജ്മൽ, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ്, വിപിൻ ദാസ്, ജോണി ക്രിസ്റ്റഫർ, ജിനാസ് ജബ്ബാർ എന്നിവർ നേതൃത്വം നൽകി.