ആലുവ: പട്ടികജാതി മോർച്ച ആലുവ നിയോജക മണ്ഡലം കൺവെൻഷൻ നിയോജക മണ്ഡലം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി നമ്പേലി അദ്ധ്യക്ഷത വഹിച്ചു. നിയോജമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, പി. ഹരിദാസ്, കെ.ജി, ഹരിദാസ്, സി.ഡി. രവി എന്നിവർ പ്രസംഗിച്ചു.