നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ളയാണ് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ. ബിജി സുരേഷ് (വികസനകാര്യം), ജെസി ജോർജ് (ക്ഷേമകാര്യം), ആന്റണി കൈയാല (ആരോഗ്യ - വിദ്യാഭ്യാസം) എന്നിവരാണ് അദ്ധ്യക്ഷന്മാർ. ഇതോടെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളും യു.ഡി.എഫിന് അനുകൂലമായി.